കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ധർമജനും; പരി​ഗണിക്കുന്നത് ബാലുശ്ശേരിയിലേക്ക്?

0
171

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ സ്ഥാനാർത്ഥി പട്ടികയിൽ നടൻ ധർമജനും ഉണ്ടെന്ന് സൂചന. ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ പരി​ഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ്‌ ആവശ്യപ്പെട്ടാൽ മത്സരിക്കാം എന്ന്  പ്രതികരിച്ചു. ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നും ധർമജൻ പറഞ്ഞു.

കോഴിക്കോട് ജില്ലയിലുള്ള മണ്ഡലത്തിലെ പൊതു പരിപാടികളിൽ  ധർമജൻ സജീവമാണ്. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ബാലുശ്ശേരിയിൽ പരിപാടിക്കെത്തുമെന്ന് ധർമജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here