കേസുകളിൽ പെട്ട് ഒളിച്ചുകഴിയുന്ന നാല് മഞ്ചേശ്വരം സ്വദേശികളെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു

0
172

കാസർകോട്: കേസുകളിൽ പെട്ട് ഒളിച്ചുകഴിയുന്ന നാലുപേരെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദേശമനുസരിച്ച് കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കേസ് പ്രതിയായ മഞ്ചേശ്വരം ഉദ്യാവർ അഹമ്മദ് കോമ്പൗണ്ടിൽ മുഹമ്മദ് ഹത്തിമുദ്ദീൻ (24), കുടുംബ കോടതി വാറന്റ് ഉള്ള മഞ്ചേശ്വരം ബുദ്രിയയിലെ കൃഷ്ണ കുളാൽ (43), വധശ്രമക്കേസിൽ പ്രതിയായ കുഞ്ചത്തൂർ മാട ബീഫാത്തിമ മൻസിലിൽ സെനോഹർ (23), ആയുധം കൈവശംവെച്ച കേസിൽ പ്രതിയായ പൈവളികെ ബായാർപദവിലെ അബൂബക്കർ സിദ്ദിഖ് (28) എന്നിവർ ആണ് അറസ്റ്റിലായത്. റെയഡിൽ ഇൻസ്പെക്ടർമാരായ പി.പ്രമോദ (കുമ്പള), കെ.പി.ഷൈൻ (മഞ്ചേശ്വരം), വി.കെ.വിശ്വംഭരൻ (ആദൂർ), മേൽപ്പറമ്പ എസ്.ഐ. പദ്മനാഭൻ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here