കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു

0
256

ബെംഗളുരു: കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടത്തില്‍പ്പെട്ടു. കര്‍ണ്ണാടകയില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ വിജയ ശ്രീപദ് നായിക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

കര്‍ണ്ണാടകയിലെ അങ്കോള ഗ്രാമത്തിന് സമീപത്തുവെച്ചായിരുന്നു അപകടം നടന്നത്. ഗോകര്‍ണ്ണത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രിയും കുടുംബവും. അപകടത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here