കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും; ആചാര അനുഷ്ഠാനങ്ങൾ മാത്രമായി ചടങ്ങുകൾ പരിമിതപ്പെടുത്തും.

0
222

കുമ്പള: കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും. സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേവലം ആചാര അനുഷ്ഠാനങ്ങൾ മാത്രം നടത്തി  ഈ വർഷത്തെ ക്ഷേത്രോത്സവം പരിമിതപ്പെടുത്തുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ ഭക്തജനങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുക. ഉത്സവദിവസങ്ങളിൽ സമാരാധന, അന്നദാനം എന്നിവ ഉണ്ടാവില്ല. പത്ത് വയസിന് താഴെയുള്ളവർക്കും 65 വയസ് കഴിഞ്ഞവർക്കും തുലാഭാരത്തിന് അവസരം ഉണ്ടാകില്ല. തുലാഭാര സേവ സമയത്ത് മൂന്നിൽ കൂടുതൽ പേർക്ക് അനുമതിയുണ്ടാകില്ല.സാംസ്കാരിക പരിപാടികൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഉത്സവചടങ്ങുകൾ എല്ലാ ദിവസവും രാത്രി 10 ന് തന്നെ അവസാനിക്കുന്നതായിരിക്കും.

വഴിപാടുകളും മറ്റും സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ക്ഷേത്രത്തിൻ്റെ ബാങ്ക്, അക്കൗണ്ട് വഴി പണമടച്ച് ഓഫിസുമായി ബഡപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ

ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി  സി  കൃഷ്ണവർമ്മ രാജ, പുണരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ്‌ ബി രഘുനാഥ പൈ, ബെഡി ഉത്സവക്കമ്മിറ്റി  പ്രസിഡന്റ്‌ കെ സദാനന്ദ കാമത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എൽ പുണ്ടാരികാക്ഷ, ഗോപാലകൃഷ്ണ ക്ഷേത്രം മാനേജർ പി സി രാജശേഖർ, പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി  ആർ ജയകുമാർ, ജോയിന്റ് സെക്രട്ടറി വിവേകാനന്ദ ഭക്ത, സുധാകർ കാമത്ത്, സുധാകർ കാമത്ത് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here