കാപ്പിറ്റോള്‍ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാകയുമായെത്തിയത്‌ മലയാളി

0
201

വാഷിങ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയത്‌ മലയാളിയായ വിന്‍സെന്റ് പാലത്തിങ്കല്‍ ആയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി അംഗമായ വിന്‍സെന്റ് വൈറ്റില ചമ്പക്കര സ്വദേശിയാണ്.

സമരത്തില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്താറുണ്ട്. അവരെല്ലാം സ്വന്തം രാജ്യങ്ങളുടെ പതാകകള്‍ കയ്യില്‍ കരുതും. അങ്ങനെയാണ് പതാക ഉയര്‍ത്തിയതെന്ന് വിന്‍സെന്റ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് അഴിമതി നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ സമരം നടത്തിയത്. പ്രതിഷേധം സമാധാനപരമായിരുന്നു.
പത്ത് ലക്ഷത്തോളം ആളുകളാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. സമാധാനപരമായ സമരത്തിലേക്ക് കുറച്ച് പേര്‍ നുഴഞ്ഞുകയറുകയായിരുന്നു. അവരാണ് അക്രമം നടത്തിയതെന്നും വിന്‍സെന്റ് പറഞ്ഞു.

യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ കഴിഞ്ഞദിവസമുണ്ടായ അതിക്രമത്തില്‍ ഒരു സ്ത്രീയടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. പോലീസ് വെടിയേറ്റാണ് സ്ത്രീ മരിച്ചത്. ഒട്ടേറെ പോലീസുകാര്‍ക്കു പരിക്കേറ്റു. 52 അക്രമികളെ അറസ്റ്റുചെയ്തു. തലസ്ഥാന നഗരത്തില്‍ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നവംബര്‍ മൂന്നിനു നടന്ന തിരഞ്ഞെടുപ്പില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഇലക്ടറല്‍ കോളേജ് വിജയം ഔദ്യോഗികമായി അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസിലെ ഇരുസഭകളും ചേരുന്നതിനിടെയാണ് അക്രമം. നൂറുകണക്കിനാളുകള്‍ മന്ദിരത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here