ഒരു ചിക്കൻ ഷവർമ്മയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

0
516
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസാഹാരം ഏതെന്ന് ചോദിച്ചാൽ അത് ചിക്കന്‍ അല്ലെങ്കില്‍ കോഴിയിറച്ചി ആണെന്ന് പറയാം. രുചി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ചിക്കൻ നൽകുന്നുണ്ട്.
ഫിറ്റ്നസ് പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. കാരണം ചിക്കന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ (യു‌എസ്‌ഡി‌എ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനിൽ 143 കലോറി ഊർജ്ജം, 24.11 ഗ്രാം പ്രോട്ടീൻ, 2.68 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.12 ഗ്രാം ഫാറ്റ് എന്നിവയുണ്ട്. ഒപ്പം കാത്സ്യം, അയൺ, സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ചിക്കനില്‍ അടങ്ങിയിട്ടുണ്ട്.
കോഴിയിറച്ചി കൊണ്ടുള്ള പല വിഭവങ്ങളും ഇന്ന് നമ്മുടെ  പ്രിയ ഭക്ഷണമായി മാറിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് ചിക്കൻ ഷവർമ്മ. അറബിനാടുകളിൽ സുലഭമായി ലഭിക്കുന്ന ചിക്കൻ ഷവർമ്മ മലയാളികൾക്കും ഏറെ പ്രിയമാണ്.
ബ്രെഡും ചിക്കനും സവാളയും വെള്ളരിക്കയും തൈരും വെളുത്തുള്ളിയുമൊക്കെ ഉപയോഗിച്ച് വീട്ടിൽ തന്നെ നല്ല അസ്സൽ ഷവർമ്മ തയാറാക്കാനും കഴിയും. എന്നാല്‍ ഒരു ചിക്കൻ ഷവർമ്മയില്‍ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് അറിയാമോ? 392.3 കലോറിയാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here