എല്ലാത്തിനും കാരണം ബീഫ്; പൊലീസിനെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎൽഎയ്ക്ക് ഒരു വർഷം തടവും പിഴശിക്ഷയും

0
179

ഹൈദരാബാദ്: പൊലീസിനെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎൽഎയ്ക്ക് ഒരു വർഷം നീണ്ട തടവും പിഴശിക്ഷയും. പൊലീസിന് എതിരെ ആക്രമണം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ബിജെപിയുടെ ഗോഷാമഹൽ എംഎൽഎ ടി രാജാ സിംഗിന് വെള്ളിയാഴ്ച സ്പെഷ്യൽ സെഷൻസ് ജഡ്ജ് വി ആർ ആർ വരപ്രസാദ് ഒരു വർഷത്തെ തടവും അഞ്ഞൂറ് രൂപ പിഴയും വിധിച്ചത്.

2015 ഡിസംബർ 12ന് ഉസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിന്റ് ആക്ഷൻ കമ്മിറ്റി യൂണിവേഴ്‌സിറ്റി കാമ്പസിൽ ‘ബീഫ് ഫെസ്റ്റിവൽ’ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ബി ജെ പി ഗോഷാമഹൽ നിയമസഭാംഗം ടി രാജാ സിംഗ് പ്രതിഷേധിക്കുകയും മംഗൽഹഡ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.

സെക്ഷൻ 151 സിആർപിസി വകുപ്പ് പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശേഷം, എംഎൽഎയെ സെക്കന്ദരാബാദിലെ ബൊല്ലാറം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എം എൽ എയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ബി ജെ പി പ്രവർത്തകർ ബൊല്ലാറം പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയും ഇദ്ദേഹത്തെ ശ്രമിക്കുകയും ചെയ്തു.

എന്നാൽ സബ് ഇൻസ്പെക്ടർ മല്ലേഷ് പ്രവർത്തകരെ കാണുന്നതിൽ നിന്ന് എംഎൽഎയെ തടയുകയാണ് ചെയ്തത്. പ്രകോപിതനായ ബൊല്ലാറം പൊലീസ് ഐ പി സി 353 അനുസരിച്ച് 506 അനുസരിച്ചും കൂടി കേസ് രജിസ്റ്റർ ചെയ്തു. പൊതു സേവകനെ കൃത്യനിർവഹണത്തിൽ തടസപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.

2019ലാണ് ഹൈദരാബാദ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്നാണ് വെള്ളിയാഴ്ച, സ്പെഷ്യൽ സെഷൻസ് ജഡ്ജ് ഒരു വർഷത്തെ തടവും പിഴയും വിധിച്ചത്. വിധി പ്രസ്താവം വന്ന ഉടൻ തന്നെ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യം ആവശ്യപ്പെട്ട് എംഎൽഎ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here