എക്സ്ട്രാ ലഗേജിന്‍റെ പണം ലാഭിക്കാനായി 30 കിലോ ഓറഞ്ച് തിന്നുതീര്‍ത്ത യുവാക്കള്‍ക്ക് കിട്ടിയത് മുട്ടന്‍ പണി

0
177

എക്ട്രാ ബാഗേജിനുള്ള അധിക തുക ഒഴിവാക്കാനായി 30 കിലോ ഓറഞ്ച് ചൈനീസ് യുവാക്കള്‍ തിന്നുതീര്‍ത്തത് അരമണിക്കൂറുകൊണ്ട്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കണ്‍മിംഗ് എയര്‍പോര്‍ട്ടിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. മുപ്പത് കിലോ ഭാരമുള്ള ഓറഞ്ചുമായാണ് നാലംഗ സംഘം യുവാക്കള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഈ ഓറഞ്ച് വിമാനത്തില്‍ കൊണ്ടുപോകണമെങ്കില്‍ 300 യുവാന്‍ (ഏകദേശം 3400 രൂപ ) അധികമായി നല്‍കണമെന്ന് വിമാനത്താവളത്തില്‍ നിന്നാണ് യുവാക്കള്‍ മനസിലാക്കുന്നത്.

എന്നാല്‍ എക്ട്രാ ബാഗേജ് ആയി പണം നല്‍കാനോ ഓറഞ്ച് ഉപേക്ഷിക്കാനോ യുവാക്കള്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് അപ്രതീക്ഷിതമായി യുവാക്കള്‍ പെട്ടി പൊളിച്ച് ഓറഞ്ച് അകത്താക്കാന്‍ തുടങ്ങിയത്. വാംഗ് എന്ന യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് അരമണിക്കൂറോളം സമയം എടുത്താണ് ഈ ഓറഞ്ച് മുഴുവന്‍ അകത്താക്കിയത്. എന്നാല്‍ ഒറ്റയടിക്ക് ഓറഞ്ച് അകത്താക്കിയത് യുവാക്കള്‍ക്ക് അത്ര സുഖകരമായ അനുഭവമല്ല നല്‍കിയത്.

വയറിലും വായയിലും വേദന അനുഭവപ്പെട്ട യുവാക്കള്‍ക്ക് എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ ആരോഗ്യ വിദഗ്ധന്‍റെ സഹായം തേടേണ്ടി വന്നുവെന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളിലുെ വൈറലായി. നിരവധിപ്പേരാണ് യുവാക്കളുടെ ഷോര്‍ട്ട കട്ടിന് രൂക്ഷ പരിഹാസവുമായി എത്തുന്നത്. ഒരു പെട്ടി ഓറഞ്ചിനെ നാലായി ഭാഗം വച്ച് നാലുപേരുടെ ലഗേജില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാതിരുന്നതെന്താണെന്നും നിരവധിപ്പേര്‍ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here