ഇസ്​ലാമിലേക്ക്​ എന്നെ ആകർഷിച്ചത്​ ഇതാണ്; തുറന്നുപറഞ്ഞ്​ എ.ആർ.റഹ്​​മാൻ​

0
212

സംഗീത സംവിധായകൻ എ.ആർ.റഹ്​മാന്‍റെ ഇസ്​ലാം ആശ്ലേഷണത്തെപറ്റി നിരവധി ചർച്ചകൾ നടക്കാറുണ്ടെങ്കിലും അദ്ദേഹം ഇതേപറ്റി കാര്യമായ വെളിപ്പെടുത്തലൊന്നും നടത്തിയിരുന്നില്ല. സ്വതവേ മിതഭാഷിയായ റഹ്​മാൻ ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കാറാണ്​ പതിവ്​. റഹ്​മാന്‍റെ ജന്മദിനംകൂടിയായ ബുധനാഴ്ച അദ്ദേഹം തന്‍റെ ഇസ്​ലാം ആശ്ലേഷണത്തെകുറിച്ച്​ പറഞ്ഞ കാര്യങ്ങൾ ഹിന്ദുസ്​ഥാൻ ടൈംസ്​ പ്രസിദ്ധീകരിച്ചു. ആദ്യ സിനിമയായ റോജ പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ്​ താൻ ഇസ്ലാം സ്വീകരിച്ചതെന്ന്​ റഹ്​മാൻ പറയുന്നു. ദിലീപ് കുമാറെന്ന പേര്​ മാറ്റി എ.ആർ.റഹ്​മാൻ എന്ന പേര്​ സ്വീകരിച്ചതും അതേസമയമാണ്​.

റോജയുടെ ടൈറ്റിലിൽ എ.ആർ.റഹ്​മാൻ എന്ന പേര്​ ഉൾപ്പെടുത്തിയത്​ അവസാന നിമിഷമാണെന്നും റഹ്​മാൻ ഓർമിക്കുന്നു​. ഏത്​ മതം സ്വീകരിക്കണമെന്നത്​ തീർത്തും സ്വകാര്യമായ കാര്യമാണെന്നാണ്​ റഹ്​മാൻ പറയുന്നത്​. മതം ആർക്കും അടിച്ചേൽപ്പിക്കാൻ കഴിയില്ല. ‘നിങ്ങൾക്ക് ആരിലും ഒന്നും അടിച്ചേൽപ്പിക്കാൻ കഴിയില്ല. നിങ്ങളുടെ മകനോടോ മകളോടോ ചരിത്രം പഠിക്കരുതെന്ന് ആവശ്യപ്പെടാൻ നിങ്ങൾക്ക്​ അവകാശമുണ്ടോ. ചരിത്രത്തിന്​ പകരം സാമ്പത്തികശാസ്ത്രമോ ശാസ്ത്രമോ എടുക്കാനും പറയാനാകില്ല. ഇതൊരു വ്യക്തിഗത തിരഞ്ഞെടുപ്പാണ്. അതുപോലെയാണ്​ ഇസ്​ലാമും’-റഹ്​മാൻ പറഞ്ഞു. ഇസ്‌ലാം സ്വീകരിച്ചാൽ ജീവിതത്തിൽ വിജയിക്കുമോയെന്ന് ധാരാളം ആളുകൾ തന്നോട് ചോദിക്കാറുണ്ടെന്നും അത്തരക്കാരോട്​ ഒന്നും പറയാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here