കുമ്പള: ഇച്ചിലങ്കോട് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസില്‍ ശരീഫിന്റെ മക്കളായ ശഹ്ദാദ് (12), ശാസിന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒടുവില്‍ കണ്ടു കിട്ടുമ്പോള്‍ ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Home Latest news ഇച്ചിലങ്കോട് അണക്കെട്ടിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു