മംഗളൂരു വിമാനത്താവളത്തിൽ 64 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

0
257

മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിൽനിന്ന് കടത്താൻ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. മംഗളൂരു സ്വദേശികളായ മുഹമ്മദ് സഹീർ അനീസ് (29), വസീം മർസാൻ (27) എന്നിവരെയാണ് മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടിയത്.

ബുധനാഴ്ച ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. ഇവരിൽനിന്ന് പിടികൂടിയ 1.26 കിലോ തൂക്കം വരുന്ന സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 64,13,400 രൂപ വില വരും.

സ്വർണം രാസവസ്തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് അധികൃതരുടെ ഇടപെടലിൽ പരാജയപ്പെട്ടത്. ഇരുവരും കാരിയർമാരാണെന്നാണ് സുചന.

LEAVE A REPLY

Please enter your comment!
Please enter your name here