ഭാരം കുറയ്ക്കാന്‍ ‘ബ്രേക്ക്ഫാസ്റ്റ്’ ഒഴിവാക്കേണ്ട; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

0
485

പ്രഭാതഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണെന്ന് തന്നെ പറയാം .പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദ​ഗ്ധർ പറയുന്നത്. തടി കുറയ്ക്കാനായി ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായും കണ്ട് വരുന്നു. എന്നാൽ ഇത് ഭാരം കുറയ്ക്കാൻ സഹായിക്കില്ലെന്നും മറിച്ച് ഭാരം കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യകരമായ പ്രഭാതഭക്ഷണം ഉച്ചഭക്ഷണ സമയത്ത് അനാവശ്യ കലോറി കഴിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്നു. പ്രഭാതഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ അടങ്ങിയിട്ടുണ്ടോ എന്നുറപ്പുവരുത്തുക. ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ പ്രധാന പങ്കുവഹിക്കുന്നു.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. ഓട്സ്, മുട്ട, നട്സ്, വെണ്ണ, ഈന്തപ്പഴം എന്നിവ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്. പഞ്ചസാര ചേർക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുകയും ഭക്ഷണത്തിന് അധിക കലോറി ചേർക്കുകയും ചെയ്യുന്നു.

പ്രഭാതഭക്ഷണത്തിനായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ആരോഗ്യത്തിന് അത്ര നല്ലതല്ല. രാവിലെ ഇവ കഴിക്കുന്നത് നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉണ്ടാക്കും. മാത്രമല്ല, നൂഡില്‍സ്, പിസാ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങളും ബ്രേക്ക്ഫാസ്റ്റിന് ഉൾപ്പെടുത്താതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here