‘ബ്രിസ്ബേനില്‍ പുതിയ ഇതിഹാസം, ചരിത്രം’; ഓസീസ് മണ്ണില്‍ കംഗാരുക്കളെ അട്ടിമറിച്ച് ഇന്ത്യന്‍ ത്രില്ലര്‍

0
204

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. 1988ന് ശേഷം ബ്രിസ്‌ബേനില്‍ ഓസീസ് പരാജയമറിഞ്ഞിട്ടില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു. ഹിറ്റ്മാന്‍ മടങ്ങിയതോടെ കൂടുതല്‍ ഉത്തരവാദിത്വം കാണിച്ച ഗില്ലാണ് ടീമിനെ മുന്നോട്ടു നയിച്ചത്. ഗില്‍ പുറത്തായതിന് പിന്നാലെയെത്തിയ നായകന്‍ രഹാനെ കാര്യമായ സംഭാവനകളൊന്നും നല്‍കാനിയിരുന്നില്ല. 24 റണ്‍സെടുത്ത രാഹനെ കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്‌ന് ക്യാച്ച് നല്‍കി മടങ്ങി.

ഋഷഭ് പന്തിനൊപ്പം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത പൂജാര ആക്രമിച്ചു കളിക്കാതെ ക്രീസില്‍ നിലയുറപ്പിച്ചു. അര്‍ധ സെഞ്ച്വറി തികച്ചതിന് പിന്നാലെ പൂജാരെ പുറത്തായി. പിന്നാലെ മായങ്ക അഗര്‍വാളും കൂടാരം കയറിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലാവുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ഋഷഭ് പന്തിന്റെ അപരാജിത ഇന്നിംഗ്‌സ് ഇന്ത്യക്ക് ചരിത്രം വിജയം സമ്മാനിച്ചു. 138 പന്തില്‍ 89 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്. മത്സരത്തിന്റെ അസാനഘട്ടത്തില്‍ ടി20 ശൈലിയില്‍ കളി മു്‌നനോട്ട് നയിക്കാനും പന്തിന് കഴിഞ്ഞു.

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 369 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യക്ക് 336 റണ്‍ നേടാനെ കഴിഞ്ഞുള്ളു. രണ്ടാം ഇന്നിംഗ്‌സില്‍ പക്ഷേ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 294 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടിയ ഷാര്‍ദ്ദുള്‍ താക്കൂറുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ നടുവൊടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here