ബി.എ മുഹമ്മദ് മെമ്മോറിയൽ മെഡിക്കൽ ക്യാമ്പ് 10ന്

0
427

കുമ്പള: ഡി.വൈ.എഫ്. ഐ കുടാൽ മേർക്കള വില്ലേജ് കമ്മിറ്റിയുടെയും ജില്ലാ സഹകരണാശുപത്രി കുമ്പള എന്നിവയുടെ നേതൃത്വത്തിൽ ബി.എ മുഹമ്മദ് മെമ്മോറിയൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 10  ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചവരെ  ചേവാർ കുണ്ടങ്കറടുക്കയിൽ വെച്ചാണ്  ക്യാംപ് സംഘടിപ്പിക്കുക. പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയന്തി ക്യാംപ് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡൻ്റ് ആസിഫ് മാണി അധ്യക്ഷത വഹിക്കും. ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി വിനോദ്, രത്നാകര ജി, ഹാരിസ് പൈവളിഗെ,അശോക ഭണ്ഡാരി, ഇർഷാന ഇസ്മയിൽ, ബി.എ ഖാദർ, പത്മാവതി, കലന്തർ ഷാഫി, ബി.എ ബഷീർ, ഹസ്ബിത്ത് പെർമുദെ, നാസിർ ചേവാർ, അബ്ദുൽ റസാഖ് സി.എം, സിദ്ധിഖ് തുടങ്ങിയവർ സംസാരിക്കും. മംഗളൂരു, കാസർകോട് എന്നിവിടങ്ങളിലെ വിവിധ വിഭാഗങ്ങളിലെ  പ്രമുഖ ഡോക്ടർമാർ ക്യാംപിൽ രോഗികളെ പരിശോധിക്കും.വാർത്താ സമ്മേളനത്തിൽ സി.പി.എം കുടാൽ മേർക്കള ലോക്കൽ സെക്രട്ടറി ബഷീർ ബി.എ, ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി വിനോദ്, പ്രസിഡൻ്റ് ആസിഫ് മാണി, ജോ: സെക്രട്ടറി സിദ്ധിഖ് ടാസ്ക്ക് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here