ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധം

0
174

ദുബായ്: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇനി മുതല്‍ ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാകും. ഏത് രാജ്യത്തുനിന്നും എത്തുന്നവര്‍ക്കും നിബന്ധന ബാധകമാണ്. യു.എ.ഇക്ക് പുറത്തുപോയി വരുന്ന താമസവിസക്കാര്‍, വിസിറ്റ് വിസക്കാര്‍, മറ്റ് ഗള്‍ഫ് പൗരന്‍മാര്‍ എന്നിവരും ദുബായിലേക്ക് വരുന്നതിന് മുന്‍പ് കോവിഡ് പരിശോധന നടത്തിയിരിക്കണം. പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറാക്കി. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ വീണ്ടും പരിശോധന നടത്തും. എല്ലാവരും അല്‍ ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. കോവിഡ് ഫലം വരുന്നതുവരെ ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ 10 ദിവസംകൂടി ഹോം ക്വാറന്റീനില്‍ പ്രവേശിക്കണം. ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും 10 ദിവസം ക്വാറന്റീലിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here