ജനിതകമാറ്റം സംഭവിച്ച വ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസ് ഭീഷണി കൂടി നിലനിൽക്കെ ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയവർ നൽകിയത് തെറ്റായ മേൽവിലാസമെന്ന് വെളിപ്പെടുത്തൽ. നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്ര സർക്കാര്‍ നിർദ്ദേശം.
നവംബർ 25 മുതൽ ഡിസംബർ 23 വരെ ബ്രിട്ടനിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ് കണക്ക്. ജനിതകമാറ്റം വന്ന കോവിഡ് വൈറസ് പുതിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഒരു മാസത്തിനിടെ എത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിച്ചത്. പുറത്തു നിന്നും വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയിരക്കുന്നത്.
പഞ്ചാബിൽ 2500-ഓളം പേർ,കർണാടകത്തിൽ 570, തെലങ്കാനയിൽ 279, മഹാരാഷ്ട്രയിൽ 109, ഒഡിഷയിൽ 27 എന്നിങ്ങനെയാണ് നാട്ടിലേയ്ക്ക് എത്തിയവരുടെ പട്ടിക. എന്തായാലും വിഷയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായിരിക്കുകയാണ്.