കറക്കത്തിന് വേഗത കൂട്ടി ഭൂമി, ദിവസം 24 മണിക്കൂറില്ലെന്ന് ശാസ്ത്രലോകം

0
227

ഒരു ദിവസം 24 മണിക്കൂര്‍ …! പറയാന്‍ വരട്ടെ, 24 മണിക്കൂറില്ലാത്ത ദിവസങ്ങളുണ്ടെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ഭൂമിയുടെ കറക്കത്തിന് വേഗത കൂടിയെന്നും അതിനാല്‍ ഒരു ദിവസം 24 മണിക്കൂര്‍ എന്നത് കുറഞ്ഞുവെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കഴിഞ്ഞ 50 വര്‍ഷത്തിനിടെയാണ് ഭൂമി കറക്കത്തിന്റെ വേഗത കൂട്ടിയത്.  2020 മുതല്‍ക്ക് തന്നെ ഒരു ദിവസം പൂര്‍ത്തിയാവാന്‍ 24 മണിക്കൂര്‍ വേണ്ടിവന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയിലാണ് ഭൂമിയുടെ കറക്കവേഗത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ദിവസം പൂര്‍ത്തിയാവാന്‍ 24 മണിക്കൂര്‍ വേണ്ട എന്നാണെങ്കിലും ഈ കുറവ് ഗണ്യമായ കുറവല്ല. മില്ലി സെക്കന്‍ഡുകളുടെ കുറവ് മാത്രമാണ് അറ്റോമിക് ക്ലോക്കുകള്‍ രേഖപ്പെടുത്തുന്നത്.

2020ല്‍ മാത്രം ദൈര്‍ഘ്യം കുറഞ്ഞ 28 ദിവസങ്ങള്‍ ഉണ്ടായിരുന്നു. 1960നു ശേഷം കുറഞ്ഞ സമയം റിപ്പോര്‍ട്ട് ചെയ്ത വര്‍ഷം 2020 ആണ്. 2021 ഇതിലും കുറയാനാണ് സാധ്യതയെന്നും പറയുന്നു. 86,400 സെക്കന്‍ഡിലാണ്‌ ഭൂമി ഒരു തവണ കറക്കം പൂര്‍ത്തിയാക്കുന്നത്. അതായത് 24 മണിക്കൂര്‍. 2021ല്‍ 86400ല്‍ 0.05 മില്ലിസെക്കന്‍ഡുകളുട കുറവ് വന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍.

2015ല്‍ നടത്തിയ പഠന പ്രകാരം ആഗോള താപനം ഭൂമിയുടെ കറക്കത്തിന് വേഗം കൂട്ടിയേക്കാമെന്ന് സൂചന നല്‍കിയിരുന്നു. ഹിമാനികള്‍ ഉരുകി കടലിലെത്തുന്നത് ഭൂമിയുടെ കറക്കം വേഗത്തിലാക്കുമെന്ന് സയന്‍സ് അഡ്വാന്‍സസ് പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here