കാഞ്ഞങ്ങാട്: കഠാര രാഷ്ട്രീയം ഉപേക്ഷിക്കാൻ തയാറാകണമെന്നും പഴയകടപ്പുറത്തെ ഔഫിന്റെ ഘാതകർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാൻ അന്വേഷണം ശകതമാക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഔഫിന്റെ വീട് സന്ദർശിച്ച ശേഷമാണ് സമ്മേളനത്തിൽ എത്തിയത്.
ഔഫിെൻറ വീട് നിർമാണത്തിന് യൂനിറ്റുകൾ വഴി സമാഹരിച്ച ഫണ്ട് കാന്തപുരം ഏറ്റുവാങ്ങി. ബി.എസ്. അബ്്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു.
പി.എസ്. ആറ്റക്കോയ തങ്ങൾ പ്രാർഥന നടത്തി. എ.പി. അബ്്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, യു.പി.എസ് തങ്ങൾ, ജാഫർ സ്വാദിഖ് തങ്ങൾ, മുനീർ അഹ്ദൽ തങ്ങൾ, ജലാൽ ഹാദി, പള്ളങ്കോട് അബ്്ദുൽ ഖാദർ മദനി, പ്രഫ. യു.സി. അബ്്ദുൽ മജീദ്, ഹാമിദ് ചൊവ്വ, ലത്തീഫ് സഅദി പഴശ്ശി, മർസൂഖ് സഅദി പാപ്പിനിശ്ശേരി, കാട്ടിപ്പാറ അബ്്ദുൽ ഖാദർ സഖാഫി, ബഷീർ മങ്കയം, മുഹമ്മദ് പാത്തൂർ തുടങ്ങിയവർ പങ്കെടുത്തു.