അഭിമുഖങ്ങളില്ല, ഫോണ്‍ ഉപയോഗിക്കാനാവില്ല; ഡെല്‍ഹിക്കെതിരായ പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ് അസഹ്‌റുദ്ദീന്‍

0
202

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കിരീടമല്ലാതെ മറ്റൊന്നും കേരളം ലക്ഷ്യം വെക്കുന്നില്ല. മുംബൈയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാണ് കേരളാ കോച്ചിന്റെ തീരുമാനം. കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം അസഹ്‌റുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പൂര്‍ണമായും വരും മത്സരങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. നിലവില്‍ ഡെല്‍ഹിക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം മാത്രം മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ താരങ്ങള്‍ക്ക് ഫോണുള്‍പ്പെടെയുള്ളവ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിയുള്ള മത്സരങ്ങളില്‍ അസ്ഹറുദ്ദീന് കൂടുതല്‍ മികച്ച പ്രകടനം സാധ്യമാവുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. കാസര്‍കോട് തളങ്കര സ്വദേശിയാണ് കേരളത്തിന്റെ പുതിയ സൂപ്പര്‍താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. മുന്‍ ഇന്ത്യന്‍ ഇതിഹാസ താരമായ അസ്ഹറുദ്ദീന്റെ കടുത്ത ആരാധകനായിരുന്നു താരത്തിന്റെ മൂത്ത സഹോദരന്‍ കമറുദ്ദീന്‍. ആരാധന കഥാപാത്രത്തിന് പേര് കമറുദ്ദീന്‍ തന്നെയാണ് തന്റെ ഇളയ സഹോദരന് നല്‍കുന്നത്. പേര് പോലെ തന്നെ അസ്ഹറുദ്ദീനും ക്രിക്കറ്റിന് സ്‌നേഹിച്ചു.

10-ാം വയസ്സില്‍ തളങ്കര താസ് ക്ലബ്ബില്‍ നിന്നും ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സ്വന്തമാക്കി. പിന്നീട് 11-ാം വയസ്സില്‍ അണ്ടര്‍ 13 ടീമില്‍. ആദ്യകാലങ്ങളില്‍ കളിച്ച അണ്ടര്‍ 13, 15 ടീമുകളില്‍ നായക സ്ഥാനം. 2013ല്‍ അണ്ടര്‍ 19 ടീമിലെത്തി. പിന്നീട് സീനിയര്‍ കേരളാ ടീമില്‍. 2015-16 സീസണില്‍ ആദ്യ രഞ!്ജി മത്സരം. 2015 നവംബര്‍ 14ന് ഗോവയ്‌ക്കെതിരായ ആദ്യ രഞ്ജി മത്സരത്തില്‍ ഇന്നിങ്‌സ് വിജയം നേടിയതിന് ശേഷം അസഹ്‌റുദ്ദീന്‍ കേരളാ ടീമിന്റെ സ്ഥിര സാന്നിദ്ധ്യമായി തുടരുകയാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നെങ്കിലും സഞ്ജുവിന്റെ സാന്നിദ്ധ്യം കാരണം ബാറ്റ്‌സ്മാനായിട്ടാണ് അസ്ഹറുദ്ദീന്റെ സാന്നിദ്ധ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അസ്ഹറുദ്ദീന് കഴിഞ്ഞിട്ടുണ്ടെങ്കിലും ടി20യിലെ അദ്ഭുത പ്രകടനം ഇതാദ്യമായിട്ടാണ്. വെറും 37 പന്തുകളില്‍ നിന്ന് സെഞ്ച്വറിയെന്നത് കേരളാ ക്രിക്കറ്റിലെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇന്നലെത്തെ മത്സരത്തിന് പിന്നാലെ ഐപിഎല്‍ ടീമുകള്‍ അസഹ്‌റുദ്ദീനെ തേടിയെത്തുമെന്നത് തീര്‍ച്ചയാണ്.

https://www.facebook.com/watch/pagesupportmallusport/

LEAVE A REPLY

Please enter your comment!
Please enter your name here