ഹൃദയാഘാതം: 17 സെക്കന്‍ഡില്‍ മരണം, സംഭവം വിവാഹ ആഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ

0
321

ഗാന്ധിനഗർ: കുടുംബത്തിലെ വിവാഹ ചടങ്ങിനോട് അനുബന്ധിച്ച് നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

ഗർബ നൃത്തം ചെയ്തുകൊണ്ടിരിക്കേ 45-കാരിയായ കൽപന ബെൻ ഗാദ്വിയാണ് മരിച്ചത്‌. ഹൃദയാഘാതം വന്ന് 17 സെക്കൻഡിനുളളിലായിരുന്നു മരണം. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം.

ഗാന്ധിനഗർ സ്വദേശിനിയാണ് കൽപന ബെൻ. ഗർബ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ കൽപന ബെന്നിന് അടുത്തേക്ക് കുട്ടി നടന്നുവരുന്നതും കുഞ്ഞിനെ കൽപന ബെൻ എടുക്കുന്നതും കുഴഞ്ഞ് താഴെ വീണുന്നതും വീഡിയോയിൽ കാണാം.

ഉടൻ തന്നെ കൽപന ബെന്നിനൊപ്പം നൃത്തം ചെയ്യുന്ന യുവതികൾ അവരുടെ അടുത്തെത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുമ്പേ മരണം സംഭവിച്ചു.

കൽപനയ്ക്കൊപ്പം കുഞ്ഞും താഴേക്ക് വീണെങ്കിലും പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. വിവാഹാഘോഷത്തിനിടയുണ്ടായ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here