യുവാവിനെ അടിച്ചു കൊന്നു; കൊന്നത് തിരക്കു പിടിച്ച നടുറോഡില്‍, ഒന്നും കാണാത്ത മട്ടില്‍ ആളുകള്‍

0
219

ന്യൂഡല്‍ഹി: തുരുതുരാ പോയിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍. അതിനിടയില്‍ അനക്കമില്ലാതെ കിടക്കുന്ന യുവാവ്. ചത്തതിനൊക്കുമോ എന്ന മട്ടില്‍ കിടക്കുന്ന ആ മനുഷ്യനെ വീണ്ടും വീണ്ടും വടികൊണ്ട് ആഞ്ഞടിക്കുന്ന മറ്റൊരാള്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരുന്ന ഒരു വീഡിയോയിലെ ദൃശ്യമാണിത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ളതാണ് രംഗം. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചാണ് യുവാവിനെ രണ്ടു പേര്‍ ചേര്‍ന്ന് അടിച്ചു കൊന്നത്.

അജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഇത്തരത്തിലൊരു സംഭവം നടന്നിട്ട് ഒരു വാഹനം പോലും നിര്‍ത്തുകയോ അയാളെ രക്ഷിക്കാന്‍ ശ്രമിക്കുകയോ ഉണ്ടായില്ല.

കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ സഞ്ജയ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോംപ്രമൈസില്‍ എത്താനാണ് പൊലിസ് നിര്‍ദ്ദേശിച്ചത്. സഞ്ജയും മുഖ്യപ്രതിയും കൂടി ഒരു ഫ്‌ളവര്‍ ഷോപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here