Home Latest news ബോക്സിങ് ഡേ ടെസ്റ്റ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സ്റ്റാര്‍ ബാറ്റ്സ്മാന് പുറത്തുതന്നെ
ഓസ്ട്രേലിയക്കെതിരേ മെല്‍ബണില്‍ ബോക്സിങ് ഡേയില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജും ടീമിലിടം നേടി.
റിഷഭ് പന്തും രവീന്ദ്ര ജഡേജയും ടീമിലെത്തി. വൃദ്ധിമാന്‍ സാഹയ്ക്ക് പകരമായിട്ടാണ് പന്തിന്റെ വരവ്. കോഹ്ലിക്ക് പകരം കെ.എല്‍ രാഹുല്‍ ടീമിലെത്തുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. ഹനുമാന് വിഹാരി ടീമിലിടം നിലനിര്‍ത്തി. രഹാനെയാവും ടീമിനെ നയിക്കുക.
‘ബോക്സിങ് ഡേ’ ടെസ്റ്റ് മത്സരം ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചുമുതല്‍ മെല്‍ബണില്‍ നടക്കും. സ്റ്റേഡിയത്തില്‍ 30,000 പേര്‍ക്ക് പ്രവേശനമുണ്ട്.
ടീം ഇന്ത്യ: അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.