ബംഗാളിലെ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം

0
453

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം. ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്.

ബംഗാളിലെ സഖ്യത്തിന് സിപിഎം കേന്ദ്രകമ്മറ്റി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര പാര്‍ട്ടികളുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കാനാണ് തീരുമാനിച്ചത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രകമ്മറ്റി അനുമതി നല്‍കിയിരുന്നില്ല. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലും ഇടതുമുന്നണി 32 സീറ്റുകളിലും മാത്രമാണ് വിജയിച്ചത്.

294 സീറ്റുകളാണ് പശ്ചിമ ബംഗാള്‍ നിയമസഭയിലുള്ളത്. ബംഗാളില്‍ ഭരണം നിലനിര്‍ത്തുമെന്ന് തൃണമൂല്‍ അവകാശപ്പെടുമ്പോള്‍ ഭരണത്തിലേറുമെന്നാണ് ബിജെപിയുടെ അവകാശവാദം. 2021 മാര്‍ച്ചിലോ ഏപ്രിലോ ആയിരിക്കും തെരഞ്ഞെടുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here