ഫൈസർ കോവിഡ് വാക്‍സിൻ ഉപയോഗത്തിന് അനുമതി നൽകി അമേരിക്ക. 16 വയസിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് അനുമതി. തിങ്കളാഴ്ച മുതൽ ആരോഗ്യപ്രവർത്തകർക്ക് വാക്‍സിൻ നൽകി തുടങ്ങും. വാക്സിന്‍റെ ഫലക്ഷമത സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചു.
മാർച്ചോടെ 100 മില്ല്യൻ ഡോസുകൾ ഇറക്കുമതി ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. കോവിഡ് വാക്സിൻ സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം.
അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്‍സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഫൈസര്‍ നല്‍കിയ അപേക്ഷ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്‍റെ പരിഗണനയിലാണ്.
നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ മെക്സിക്കോ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്.