Home Latest news ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് കല്ലൂരാവി മുണ്ടത്തോട് ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയുള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഒരാള്‍ കസ്റ്റഡിയിലുള്ളതായി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു.അവധിയിലായിരുന്ന കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ വിവരമറിഞ്ഞ് വ്യാഴാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് അബ്ദുള്‍ റഹ്മാന്‍ ഔഫ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ സംഭവത്തില്‍ രാഷ്ട്രീയമുണ്ടോയെന്ന് വ്യക്തമാക്കാനാവുകയുള്ളൂവെന്നും ഡി. ശില്‍പ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലുണ്ടെന്നും മറ്റൊരാള്‍ പൊലീസ് നിരീക്ഷണത്തിലുമാണെന്നും അവര്‍ പറഞ്ഞു.തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഔഫ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് രാത്രി തന്നെ വന്‍ പൊലീസ് സന്നാഹം കല്ലൂരാവിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ എസ്.പി. യതീഷ്ചന്ദ്ര ഉള്‍പ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന മുണ്ടത്തോടും ഔഫിെന്‍റ വീട് സ്ഥിതി ചെയ്യുന്ന പഴയകടപ്പുറത്തുമെത്തി. വിരടലയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖഖരിച്ച് അന്വേഷണം ഉൗര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മുണ്ടത്തോട്ടെ ഇര്‍ഷാദ്, ഹസന്‍, ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അക്രമസംഭവത്തില്‍ പരിക്ക് പറ്റിയ ഇര്‍ഷാദ് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെയാണ് പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. മറ്റൊരാള്‍ കസ്റ്റഡിയിലുണ്ടെന്നുമാണ് വിവരം. സംഭവസ്ഥലത്ത് നിന്നും അക്രമികളുടേതെന്ന് കരുതുന്ന ഒരു കണ്ണടയും ചെരുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വിനോദ്കുമാറിെന്‍റ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഔഫ് കൊല്ലപ്പെടുേമ്ബാള്‍ഒന്നിച്ചുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് മൊഴിയെടുത്തു. അക്രമികള്‍ മറഞ്ഞിരുന്ന് പൊടുന്നനെ ബൈക്കിന് മുന്നിലേക്ക് ചാടി അക്രമിക്കുകയായിരുന്നുവെന്നാണ് ഷുഹൈബ് പൊലീസിനോട് പറഞ്ഞത്.