Thursday, January 23, 2025
Home Entertainment ചാര്‍ളിയായി ആര്‍. മാധവൻ, ടെസയായി ശ്രദ്ധ; ‘മാര’യുടെ ട്രെയ്‌ലര്‍ പുറത്ത്

ചാര്‍ളിയായി ആര്‍. മാധവൻ, ടെസയായി ശ്രദ്ധ; ‘മാര’യുടെ ട്രെയ്‌ലര്‍ പുറത്ത്

0
241

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാൻ, പാര്‍വതി തിരുവോത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘ചാര്‍ളി’യുടെ തമിഴ് പതിപ്പ് ‘മാര’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആര്‍. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സീമ, അഭിരാമി, ശിവദ, മാലാ പര്‍വതി, ഭാസ്‌കര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. മലയാളത്തില്‍ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് ചാർളി.

മാരയും ഒരു മുഴുനീള പ്രണയ ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നവാഗതനായ ദിലീപ് കുമാറാണ് ‘മാര’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മാധവന്‍ 40 വയസുകാരനായെത്തുമ്പോൾ കോളേജ് വിദ്യാര്‍ഥിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് ശ്രദ്ധ അവതരിപ്പിക്കുന്നത്. ജനുവരി 8 ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here