ഗൾഫ് നാടുകളിൽ പ്രവാസി വിവാഹം സജീവമാകുന്നു

0
243

ദുബൈ: ലോകത്തിന്​ മുന്നിൽ വലിയ സാധ്യതകൾ തുറന്നിട്ടാണ്​ മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കൽ മുതൽ ഓൺലൈൻ മീറ്റിങ്ങുകൾ വരെ കോവിഡ്​ കൊണ്ടുവന്ന ശീലങ്ങളാണ്​. ഇവയുടെ കൂടെ ചേർത്തുവെക്കാവുന്ന കോവിഡ്​ കാല ​ട്രെൻഡാണ്​ ഗൾഫ്​ നാടുകളിലെ വിവാഹം.

മുൻപ്​ അപൂർവമായി മാത്രമാണ്​ മലയാളി കുടുംബങ്ങൾ ഗൾഫ്​ നാടുകളിൽ വിവാഹം നടത്തിയിരുന്നത്​. എന്നാൽ, 2020 ഇതും തിരിത്തിക്കുറിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത്​ മാത്രം നൂറോളം വിവാഹങ്ങൾക്ക്​ പ്രവാസലോകം വിരുന്നൊരുക്കി. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ ഗൾഫിലെ പ്രവാസി വിവാഹം സർവസാധാരണമാകുമെന്നാണ്​ വിലയിരുത്തൽ.

വധുവും വരനും കുടുംബാംഗങ്ങളും ഇവിടെയാണെങ്കിൽ വിവാഹം നടത്താൻ മാത്രം എന്തിന്​ നാട്ടിലേക്ക്​ പോകണം എന്നാണ്​ ഇപ്പോഴത്തെ ചിന്ത. വസ്​ത്രങ്ങളായാലും സ്വർണമായാലും വിത്യസ്​തതകളുടെ സംഗമകേന്ദ്രമാണ്​ ഗൾഫ്. ഏത്​ രാജ്യത്തുള്ളവർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും എന്നതാണ് ഗൾഫ് രാജ്യങ്ങളുടെ പ്രത്യേകത.

ഇവിടെയുള്ള ആഭരണങ്ങളുടെ വൈവിധ്യമാണ്​ മറ്റൊരു പ്രധാന ആകർഷണം. വസ്​ത്രങ്ങളായാലും സ്വർണമായാലും, കുറഞ്ഞ നിരക്കിൽ ഗുണനിലവാരവും വെത്യസ്​തതകളുമുള്ള സെലക്ഷൻ ഇവിടെ ലഭ്യമാണ്​. പരമ്പരാഗത ശൈലിമുതൽ മോസ്​റ്റ്​ മേഡേൺ ട്രെൻറ്​ വരെ ഇവിടെ സുലഭം. മലബാർ ഗോൾഡിൽ വധുവി​െൻറ ഇഷ്​ടത്തിനനുസരിച്ചാണ് ആഭരണങ്ങളുടെ​ ഡിസൈൻ തയാറാക്കുന്നത്​.

മുഖത്തിനും ശരീരത്തിനും ഇണങ്ങുന്ന ഡിസൈൻ പറഞ്ഞുകൊടുത്താൽ ദിവസങ്ങൾക്കുള്ളിൽ പ്രത്യേക വെഡിങ്​ പാക്കേജുകളും ജൂവലറികൾ നൽകുന്നുണ്ട്​. ലോകത്തിലെ എല്ലാതരം ആഭരണങ്ങളും വസ്​ത്രങ്ങളും ഭക്ഷണവും ലഭിക്കുമെന്നത്​ ഗൾഫ്​ നാടുകളിലെ വിവാഹത്തിന്​ സ്വീകാര്യത വർധിപ്പിക്കുന്നു. കുറഞ്ഞ ചെലവിൽ ഓഡിറ്റോറിയങ്ങളും ഭക്ഷണവും യാത്രസൗകര്യങ്ങളും ഒരുക്കുന്ന ടൂർ ഓപറേറ്റർമാരും ഇവൻറ്​ മാനേജ്​മെൻറുകളും പുതിയ മാർക്കറ്റിൽ സജീവമാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here