കോഴിക്കോട് സിപിഐഎം-ബിജെപി സംഘർഷം

0
185

കോഴിക്കോട് സിപിഐഎം-ബിജെപി സംഘർഷം. കൊയിലാണ്ടിയിലാണ് സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കണക്കെടുക്കുകയാണെങ്കിൽ ഇവിടെ എൽഡിഎഫിനാണ് ആധിപത്യം. 21 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. മൂന്ന് സീറ്റുകൾ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ സിപിഐഎം, ബിജെപി പ്രവർത്തകർ വിജയാഘോഷം സംഘടിപ്പിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.

വോട്ടെണ്ണലിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് അഞ്ചിടങ്ങളിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വടകരയിലും പേരാമ്പ്രയിലുമായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കൊയിലാണ്ടിയിൽ നിരോധനാജ്ഞ ഉണ്ടായിരുന്നില്ല. ഇതോടെ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here