കുമ്പള: ജല അതോറിറ്റിയുടെ മെയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങി ആഴ്ച്ചകളായി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി ദിവസങ്ങൾ കഴിഞ്ഞെങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടിയില്ല. ഇതാടെ ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡരികിലൂടെ ഒലിച്ചു പോകുന്നത്. കൊടിയമ്മ പൂക്കട്ട റേഷൻ കടയ്ക്കു സമീപത്തായാണ് പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നത്.
വേനൽകാലം ആരംഭിച്ചതോടെ പ്രദേശത്ത് ജലക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അതിനാൽ ഇത്തരത്തിലുള്ള ജലസ്രോതസുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശവാസികളടക്കം നിരവധി തവണ അധികൃതരോട് പരാതിപെട്ടെങ്കിലും യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.