കുമ്പള: കുമ്പള പഞ്ചായത്തില്‍ വാശിയേറിയ മത്സരം നടക്കുന്ന വാര്‍ഡാണ് 21-ാം വാർഡ് മാട്ടംകുഴി. കഴിഞ്ഞ മൂന്ന് തെരെഞ്ഞടുപ്പിലും ബി.ജെ.പിയായിരുന്നു മാട്ടംകുഴിയിൽ വിജയക്കൊടി പാറിച്ചത്. ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാര്‍ ഉള്ളതും പഴയ വോട്ടര്‍മാറില്‍ കൂടുതല്‍ പേരെ ഒഴിവാക്കപ്പെട്ടതും ഈ വാര്‍ഡിലാണ്. അഞ്ഞൂറ്റി ഇരുപതോളം പുതിയ വോട്ടര്‍മാർ മാട്ടം കുഴില്‍ ഉണ്ട്.
യു.ഡി.എഫിന്റെ പരാതിയെ തുടര്‍ന്ന് 292 ഓളം വോട്ടര്‍മാരെ നീക്കം ചെയ്തിരിന്നു. 270 ബി.ജെ.പി അനുകൂല വോട്ടര്‍മാരാണ് നീക്കംചെയ്യപ്പെട്ടത്. പുതിയതായി ചേര്‍ത്ത 520 വോട്ടര്‍മാരില്‍ 350 ഉം യു.ഡി.എഫ് അനൂകൂല ഉറച്ച വോട്ടര്‍ മാരാണെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. വാര്‍ഡ് ജനറല്‍ ആയപ്പോഴൊക്കെ നേരിയ വോട്ടിനാണ് യു.ഡി.എഫ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നൗഷാദ് കുമ്പളയും ബി.ജെ.പി സ്ഥാനാര്‍തത്ഥി വിവേകാനന്ദ ഷെട്ടിയും തമ്മിലാണ് പ്രധാന മത്സരം. എല്‍.ഡി.എഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹനീഫ് കുണ്ടങ്കറടുക്കയും മത്സര രംഗത്തുണ്ട്.
ചരിത്രത്തില്‍ ആദ്യമായാണ്. സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നത്. പുതിയ വോട്ടര്‍മാരുടെ വര്‍ദ്ധനവും നിരവധി വോട്ടര്‍മാരെ നീക്കം ചെയ്തതും യു.ഡി.എഫിന് അനുകൂലമാണ്. മുന്‍കാലങ്ങളില്‍ ബി.ജെ.പിയുടെ പ്രമുഖര്‍ മത്സരിച്ച് കൊണ്ടിരുന്ന വാര്‍ഡ് ഇത്തവണ അവര്‍ പിന്‍മാറിയതും ഇതേ കാരണം കൊണ്ടാണ്. യു.ഡി.എഫിന് അനുകൂല വാര്‍ഡായതോടുകൂടി പല സീനിയര്‍ നേതാക്കളും മത്സരിക്കാന്‍ സന്നദ്ധത ആറിയിച്ചിരുന്നെങ്കിലും പ്രദേശിക സ്ഥാനാര്‍ത്ഥിതന്നെ വേണമെന്ന ആവശ്യം പാര്‍ട്ടി മുന്‍ഗണന നല്‍കുകയായിരുന്നു. സി.പി.എം പിടിക്കുന്ന യു.ഡി.എഫ് വോട്ടില്‍ പ്രതീക്ഷിച്ചാണ് ബി.ജെ.പിയുടെ വിജയപ്രതീക്ഷ.
സി.പി.എം സ്വതന്ത്രനെ ഇറക്കിയതും തങ്ങള്‍ക്ക് അനൂകൂലമാകും എന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ രംഗപ്രവേശനം ബി.ജെ.പി യു.ഡി.എഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാകുമെന്നാണ് എല്‍ഡി.എഫിന്റെ അവകാവാദം എന്നാല്‍ യു.ഡി.എഫ് വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ എല്‍.ഡി.എഫിന് കഴിയില്ലെന്നും പുതിയ വോട്ടമരുടെ വര്‍ദ്ധനവ് തങ്ങള്‍ അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.