കള്ളക്കേസിനെ തുടര്‍ന്ന് ഭാര്യയെ നഷ്ടമായെന്ന് ആത്മഹത്യ കുറിപ്പ്; പൊലീസ് നോക്കി നില്‍ക്കെ യുവാവ് തൂങ്ങി മരിച്ചു

0
230

കക്കോടി: പൊലീസ് കള്ളക്കേസില്‍ കുടുക്കി മോഷ്ടാവെന്ന് മുദ്രകുത്തിയെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതിവെച്ച് പൊലീസിന് മുന്നില്‍ യുവാവ് തൂങ്ങിമരിച്ചു.

പൊലീസ് കേസ് കെട്ടിച്ചമച്ചതിനാല്‍ ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായെന്ന് എഴുതി വെച്ചാണ് മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (32) തൂങ്ങിമരിച്ചത്.

ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് രാജേഷ് സമീപത്തെ പ്ലാവില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി.

സംഭവ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേവായൂര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐയും പൊലീസ് സംഘവും കിഴക്കേമുറിയിലെ വീടിനടുത്ത് എത്തുകയായിരുന്നു.

പൊലീസ് രാജേഷിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പട്ടെങ്കിലും കഴുത്തില്‍ കുരുക്കിട്ട് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. അഗ്നിശമന യൂണിറ്റിന്റെ ശബ്ദം കേട്ടതിന് പിന്നാലെയാണ് യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്ത് അഗ്നിശമന സേനയെത്തിയത്. യുവാവിന്റെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here