കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശി മരിച്ചു

0
229

മഞ്ചേശ്വരം(www.mediavisionnews.in)‌: കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശിയായ യുവാവ് മരിച്ചു. വോര്‍ക്കാടി ബാദഗുണി നന്ദിമാര്‍ ഹൗസിലെ അബ്ദുല്ല-സഫിയ ദമ്പതികളുടെ മകന്‍ ജാഫര്‍ (20) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ജാഫര്‍ കണ്ണൂരിലെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. ഇന്നലെ വോര്‍ക്കാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുമ്പോഴായിരുന്നു ജാഫര്‍ ഓടിച്ച ബൈക്ക് അപകടത്തില്‍പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here