എസ്. കെ. എസ്. എസ്. എഫ് പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ഡി.വൈ.എഫ്.ഐ ജനാധിപത്യ വ്യവസ്ഥയെ മാനിക്കണമെന്ന് സമസ്ത. കാസർകോട് ചീമേനി പെരുമ്പട്ട ചാനടുക്കത്ത് ഇന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തും.
കാസർകോട് ചീമേനി പെരുമ്പട്ട ചാനടുക്കത്ത് എസ്. കെ. എസ്. എസ്. എ.ഫി.ന്‍റെ പതാക ഉയർത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്ന് സമസ്ത കാസർകോട് ജില്ല ജോയിൻ്റ് സെക്രട്ടി സിദ്ദീഖ് നദ്‍വി ചേരൂർ പറഞ്ഞു.
ഡി.വൈ എഫ് ഐ പ്രവർത്തന സ്വതന്ത്ര്യം നിഷേധിക്കുകയാണ്. പതാക ദിനത്തിന്‍റെ ഭാഗമായി ഞായറാഴ്ച രാവിലെ ചീമേനി ചാനടുക്കത്ത് എസ്.എകെ.എസ്.എഫ് നടത്തിയ പരിപാടിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അലങ്കോലപ്പെടുത്തിയത്.
പതാക ഉയർത്തിയ ശേഷം പരിപാടി തുടങ്ങിയപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ പരിപാടി അലങ്കോലപ്പെടുത്തിയ ചീമേനി ചാനടുക്കത്ത് തന്നെ ഇന്ന് പതാക ഉയർത്തുമെന്ന് എസ്.എകെ.എസ്.എഫ് നേതാക്കൾ പറഞ്ഞു.