കോവിഡ് കാലത്ത് പ്രതിസന്ധിലായ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പാചക വാതക വില ഉയരുന്നു. പാചക വാതക വില എണ്ണ കമ്പനികൾ വീണ്ടും കൂട്ടി.
ഗാർഹിക ആവശ്യത്തിനുല്ള സിലിണ്ടറുകൾക്ക് 50 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറുകളുടെ പുതിയ വില 701 രൂപയായി ഉയർന്നു.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്