കുമ്പള ആരിക്കടിയില്‍ നിന്ന് മത്സരിക്കുന്ന അഷ്റഫ് കര്‍ള എന്റെ ഉറ്റ സുഹൃത്താണ്.മാത്രമല്ല അദ്ദേഹം ദുബായില്‍ ഉണ്ടായിരുന്നപ്പോള്‍ കെ എം സി സിയുടെ ജില്ലാ, മണ്ഡല, സംസ്ഥാന കമ്മിറ്റിയിലൂടെ പ്രവര്‍ത്തിച്ച് പഴക്കം ചെന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തില്‍ ഇഷ്ടപ്പെട്ട കാര്യം അദ്ദേഹത്തിന്റെ ചടുലതയാണ്. ഏതൊരു കാര്യത്തോടും സമീപിക്കുമ്പോള്‍ അത് ചെയ്ത തീര്‍ക്കാനുള്ള തല്പരത അദ്ദേഹത്തിലുണ്ട്. അലസത എന്ന ഒന്ന് അദ്ദേഹത്തില്‍ ഇല്ല. ആത്മാര്‍ത്ഥതയാണ് ഞന്‍ കണ്ടത്. അത് സമ്മതിച്ചേ പറ്റൂ. ഏത് പ്രതിസന്ധി വന്നാലും അതിനൊക്കെ തരണം ചെയ്യാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. എനിക്കുറപ്പാണ് അഷ്റഫിനെ തിരഞ്ഞെടുത്താല്‍ ആ നാട് ഒരിക്കലും ഖേദിക്കേണ്ടി വരില്ല. നാട്ടില്‍ വികസനമെത്തിക്കാന്‍ നല്ല മിടുക്ക് വേണം ആ മിടുക്ക് അഷ്റഫ് കര്‍ളയിലുണ്ട്. കലാ പരമായ കഴിവ് അദ്ദേഹത്തിലുണ്ട്. അത് പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം മുന്നിലുണ്ടാവും. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളെ മറന്ന് മറ്റുള്ളവരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തനാണ് അദ്ദേഹത്തിന് ഇഷ്ടം. എന്തായാലും നിങ്ങള്‍ അദ്ദേഹത്തെ വാന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് അറിയാം. നിങ്ങള്‍ എല്ലാവരും കോണി അടയാളത്തില്‍ വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.