2020 ല്‍ ലോകം മുഴുവന്‍ ഗൂഗിളില്‍ ഒരു കാര്യം തിരഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ തിരഞ്ഞ രണ്ട് കാര്യങ്ങള്‍ എന്താണെന്നറിയാമോ!

0
182

വാഷിംഗ്ടണ്‍: 2020 ല്‍ ലോകം ഗൂഗിളില്‍  ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത്ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്.

കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്.

Why is it called Covid-19?, Why Black lives matter?, Why is Australia burning?
തുടങ്ങിയ ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ഗൂഗിള്‍ തിരഞ്ഞിരിക്കുന്നത്.

എന്നാല്‍ ലോകം മുഴുവന്‍ കൊവിഡ് സംബന്ധിച്ച കാര്യങ്ങള്‍ കൂടുതലായി തിരഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് വന്നത് പ്രീമിയര്‍ ലീഗിനെക്കുറിച്ചാണ്. ഇന്ത്യയിലെ പ്രധാന ട്രെന്‍ഡുകളിലൊന്ന് ‘പനീര്‍ എങ്ങനെ നിര്‍മ്മിക്കാം’ എന്നതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here