2014ലെ തോല്‍വിക്ക് കാരണം സോണിയയും മന്‍മോഹനും; പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പ്

0
264

ന്യൂഡല്‍ഹി: രണ്ടാം യു.പി.എ സർക്കാരിന് ഭരണം നഷ്ടമായത് സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത് കൊണ്ടാണെന്നു പ്രണബ് മുഖർജി. ആത്മകഥയിലാണ് കോൺഗ്രസിൽ പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ അടക്കം പ്രണബ് വിവരിക്കുന്നത്.

ഒന്നാം മോദി സർക്കാർ ഏകാധിപത്യ സ്വഭാവത്തോടെയാണ് ഭരണം നടത്തിയതെന്നും ആത്മകഥയിൽ മുന്‍ രാഷ്ട്രപതി വിമർശിക്കുന്നു. ദ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന പേരിലാണ് 2012 മുതൽ 2017 വരെയുള്ള കാലത്തെ പ്രണബ് മുഖർജി വിശദീകരിക്കുന്നത്. 2014ൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം സോണിയ ഗാന്ധിക്കും മൻമോഹൻ സിംഗിംനും ആണെന്ന് പ്രണബ് ആരോപിക്കുന്നു. 2012 ൽ തന്നെ രാഷ്ട്രപതിയാക്കിയതോടെ കോൺഗ്രസിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടമായി. 2004-ൽ പ്രണബ് മുഖർജി പ്രധാനമന്ത്രി ആയിരുന്നെങ്കിൽ 2014ൽ കോൺഗ്രസിന് കനത്ത ആഘാതം കുറക്കാമായിരുന്നെന്ന് കോൺഗ്രസിലെ ചില നേതാക്കൾ കരുതിയിരുന്നതായും എന്നാൽ താനത് വിശ്വസിക്കുന്നില്ലെന്നും ഓർമക്കുറിപ്പുകളിൽ പറയുന്നു. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ മൻമോഹൻ സിങിനെ പ്രധാനമന്ത്രിയാക്കിയത് താൻ വിശ്വസ്തൻ അല്ലാതിരുന്നത് കൊണ്ടാണെന്നും മുഖർജി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

പ്രണബ് മുഖർജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ജനുവരിയിൽ രുപ പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കുന്നത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഉള്ള ഒന്നാം എൻ.ഡി.എ സർക്കാർ ഏകാധിപത്യ സ്വഭാവമുളള ഭരണമാണ് നടത്തിയതെന്നും മുഖർജി വിമർശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here