Friday, January 24, 2025
Home Latest news സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്

0
217
റിയാദ്(www.mediavisionnews.in):സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 11 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് 119 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 174 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്  റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,62,339 ഉം രോഗമുക്തരുടെ എണ്ണം 3,53,353 ഉം ആയി. മരണസംഖ്യ 6196 ആയി.
അസുഖ ബാധിതരായി  രാജ്യത്ത് ബാക്കിയുള്ളത് 2790 പേരാണ്. ഇതിൽ 393 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 40, കിഴക്കൻ പ്രവിശ്യ 25, മക്ക 24, ഖസീം 9, മദീന 6, അസീർ 5,  നജ്റാൻ 4, തബൂക്ക് 2, അൽജൗഫ് 2, ഹാഇൽ 1, അൽബാഹ 1.

LEAVE A REPLY

Please enter your comment!
Please enter your name here