സൗജന്യ ക്രിസ്മസ് ഭക്ഷ്യകിറ്റ് വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന സൗജന്യഭക്ഷ്യകിറ്റ് ഇത്തവണ ക്രിസ്മസ് കിറ്റായാണ് വിതരണം ചെയ്യുന്നത്. 482 കോടി രൂപയാണ് ഇത്തവണ കിറ്റിന് വേണ്ടി ചെലവിടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള പതിവ് വിഹിതത്തിന് പുറമെ ബജറ്റ് വിഹിതത്തില്‍ നിന്നും ഇത്തവണ പണം അനുവദിച്ചു. 88.92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് ലഭിക്കും. ഒക്ടോബറിലെ കിറ്റ് അഞ്ചാംതീയതി വരെ വാങ്ങാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 ഇനമാണ് കിറ്റിലുണ്ടാവുക. കടല–- 500 ഗ്രാം, പഞ്ചസാര– -500 ഗ്രാം, നുറുക്ക് ഗോതമ്പ്–- ഒരു കിലോ, വെളിച്ചെണ്ണ–- അര ലിറ്റർ, മുളകുപൊടി–- 250 ഗ്രാം, ചെറുപയർ–- 500 ഗ്രാം, തുവരപ്പരിപ്പ്–- 250 ഗ്രാം, തേയില–- 250 ഗ്രാം, ഉഴുന്ന്–- 500 ഗ്രാം, ഒരു തുണി സഞ്ചി.