സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി

0
303

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഐ.പി.എല്ലില്‍ തിളങ്ങിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി.

ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേദേക്കറാണ് വധു. ശനിയാഴ്ച ചെന്നൈയിലായിരുന്നു വിവാഹം.

നേരത്തെ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി 20 ടീമിലേക്ക് വരുണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് അവസരം നഷ്ടമാകുകയായിരുന്നു.

ഈ വര്‍ഷം ആദ്യം വരുണിന്റെ വിവാഹം തീരുമാനിച്ചതായിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയായിരുന്നു.

ഐ.പി.എല്ലില്‍ കെ.കെ.ആറിനായി 13 കളിയില്‍ നിന്ന് 17 വിക്കറ്റുകള്‍ വരുണ്‍ വീഴ്ത്തിയിരുന്നു. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ വിനോദ് ചക്രവര്‍ത്തിയുടെയും ഹേമമാലിനിയുടെയും മകനാണ് വരുണ്‍. കേരളത്തില്‍ വേരുകളുള്ള കുടുംബമാണ് വരുണിന്റേത്. അച്ഛന്‍ വിനോദ് ചക്രവര്‍ത്തിയുടെ അമ്മ മലയാളിയാണ്. സ്വദേശം മാവേലിക്കര.

LEAVE A REPLY

Please enter your comment!
Please enter your name here