കൊല്ലം∙ നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥിയെ കാണാനില്ലെന്ന് കുടുംബം. അജീവ്കുമാറിനെ അഞ്ചു ദിവസമായി കാണാനില്ലെന്നു കാട്ടി കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയിൽ ചേർന്ന് സ്ഥാനാർഥിയായത്. അതിനു ശേഷം ഇടതുമുന്നണിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. എന്നാൽ സംഭവവുമായി ഒരു ബന്ധവും ഇല്ലെന്ന് ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചു.