രാഷ്ട്രീയത്തിലേക്കില്ല; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി രജനീകാന്ത്

0
194

ചെന്നൈ:(www.mediavisionnews.in) രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് നടൻ രജനീകാന്ത് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങൾ കാരണങ്ങളാൽ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറുകയാണെന്നാണ് വിശദീകരണം.

കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. പാർട്ടി പ്രഖ്യാപിക്കുന്ന തിയതി ഈ മാസം 31- ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്.

കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരും ദുഃഖിക്കാൻ ഇട വരരുതെന്നും രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് ഹൈദരാബാദിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണം എന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയത്.

രജനിയുടെ രാഷ്ട്രീയപ്രവേശനം വർഷങ്ങളായി തമിഴകത്തിലെ പ്രധാന ചർച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെ തുടർന്നാണ് അഭ്യൂഹങ്ങൾ ശക്തമായത്.

LEAVE A REPLY

Please enter your comment!
Please enter your name here