രാത്രി 10മണിക്കു ശേഷം പുതുവത്സരാഘോഷം നടത്തിയാല്‍ കേസെടുക്കുമെന്ന്‌ മുന്നറിയിപ്പ്‌

0
165

കാസര്‍കോട്‌: കോവിഡ്‌ പശ്ചാത്തലത്തില്‍ പുതുവത്സര ആഘോഷ പരിപാടികള്‍ രാത്രി 10മണിയോടെ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മുന്നറിയിപ്പ്‌. ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക്‌ ആണ്‌ ഉത്തരവ്‌ പുറത്തിറക്കിയത്‌.

കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുമാത്രമേ നവവത്സര ആഘോഷം നടത്താവൂ എന്ന്‌ ഉത്തരവില്‍ പറയുന്നു. മാസ്‌ക്‌ ധരിക്കുന്നുണ്ടെന്നു ഉറപ്പിക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കൂട്ടം കൂടിയുള്ള ആഘോഷ പരിപാടികളും വിലക്കിയിട്ടുണ്ട്‌. ഉത്തരവ്‌ കര്‍ശനമായി പാലിക്കുന്നുണ്ടെന്നു ജില്ലാ കലക്‌ടര്‍മാരും ജില്ലാ പൊലീസ്‌ ചീഫുമാരും ഉറപ്പുവരുത്തണമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here