രണ്ടാഴ്ചകൊണ്ട് വര്‍ധിച്ചത് 1,520 രൂപ: സ്വര്‍ണവില പവന് 37,440 രൂപയായി

0
197

സംസ്ഥാനത്ത് സ്വര്‍ണവില വെള്ളിയാഴ്ചയുംകൂടി. പവന് 320 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 40 രൂപകൂടി 4680 രൂപയായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിലുണ്ടായ വര്‍ധന 1,520 രൂപയാണ്.

അതസമയം, തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവില്‍ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,881.65 ഡോളറായി കുറഞ്ഞു. ഈയാഴ്ചമാത്രം 2.3ശതമാനം വര്‍ധനയാണുണ്ടായത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.24ശതമാനം കുറഞ്ഞ് 50,270 രൂപ നിലവാരത്തിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here