Wednesday, November 27, 2024
Home Latest news മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു

0
200
ജയ്‌പൂര്‍: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. രാജസ്ഥാനിലെ സൂര്‍വാലില്‍ ഇന്ന് രാവിലെയായിരുന്നു അസ്‌ഹറുദ്ദീന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്ന് അദേഹത്തിന്‍റെ സഹായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഇന്ത്യന്‍ ടീമിനെ 99 ടെസ്റ്റിലും 334 ഏകദിനങ്ങളിലും പ്രതിനിധീകരിച്ചിട്ടുണ്ട് മുഹമ്മദ് അസ്‌ഹറുദ്ദീന്‍. 1992 മുതല്‍ 1999 വരെ മൂന്ന് ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ചു. ടെസ്റ്റില്‍ 6215 റണ്‍സും ഏകദിനത്തില്‍ 9378 റണ്‍സും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here