മീനു മുനീറിനെതിരേ തെളിവുമായി യുവതി; മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

0
340

കൊച്ചി: ആലുവയിലെ ഫ്‌ളാറ്റില്‍ വച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് നടി മീനു മുനീര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഫ്ലാറ്റിലെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് അതിക്രൂരമായി അക്രമിക്കപ്പെട്ടതെന്ന് മീനു മുനീര്‍ ആരോപിച്ചു.

ഇപ്പോള്‍ നടി യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. താനാണ് മര്‍ദ്ദനത്തിന് ഇരയായതെന്നും തന്റെ മാതാപിതാക്കളോട് നടി അസഭ്യവര്‍ഷം നടത്തിയെന്നും പറഞ്ഞുകൊണ്ട് സുമിത മാത്യു എന്ന യുവതിയാണ് രംഗത്ത് വന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സിനിമാ ചിത്രീകരണം നടത്താന്‍ അനുമതി തേടിയപ്പോള്‍ അത് നിഷേധിച്ചതിന്റെ വൈരാഗ്യമാണ് പരാതിക്കും ആക്രമണത്തിനും പിന്നിലെന്നും മിനുവിനെതിരെ സുമിതയും കൂട്ടരും നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here