മകന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിലേക്ക് മരിച്ചുപോയ പിതാവ് കരുതിവച്ച സമ്മാനം. ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ അമ്പരപ്പിക്കുന്ന സമ്മാനമായിരുന്നു മാറ്റ് ഗുഡ്മാന് എന്ന യുവാവിന് ലഭിച്ചത്. തന്റെ സഹോദരിയിൽ നിന്ന് പത്തു ഡോളറിന്റെ നോട്ട് കിട്ടിയപ്പോൾ അതിന്റെ പ്രാധാന്യം അവന് അറിയില്ലായിരുന്നു.
ആറു വർഷം മുമ്പ് മരിച്ച പിതാവ് നൽകിയ അത്ഭുതപ്പെടുത്തുന്ന സമ്മാനമാണ് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ യുവാവിന് ലഭിച്ചത്. മകന് ആദ്യത്തെ ബിയർ വാങ്ങുന്നതിനു വേണ്ടി മരിച്ചു പോയ പിതാവ് മരണത്തിനു മുമ്പായി മകളുടെ കൈയിൽ പണം ഏൽപിക്കുകയായിരുന്നു.
almost 6 years ago before my dad passed he gave my sister this 10$ bill to give to me on my 21st birthday so he could buy me my first beer, cheers pops havin this one for you! pic.twitter.com/oaIulpEJTc
— Matt Goodman (@mattg12699) December 6, 2020
“ഏകദേശം ആറു വർഷങ്ങൾക്ക് മുമ്പ് എന്റ് പിതാവ് മരിക്കുന്നതിന് മുമ്പായി അദ്ദേഹം എന്റെ സഹോദരിയുടെ കൈയിൽ പത്തു ഡോളറിന്റെ നോട്ട് നൽകി. എന്റ് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ ആദ്യ ബിയർ വാങ്ങുന്നതിന് എനിക്ക് തരുന്നതിനു വേണ്ടിയായിരുന്നു അത്. ചിയഴ്സ് പോപ്സ്, ഇത് നിനക്കുള്ളതാണ്’ – ഗുഡ്മാൻ ട്വീറ്റ് ചെയ്തു.
ഏതായാലും ഓൺലൈനിൽ പങ്കുവച്ച കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ട്വീറ്റിന് പ്രതികരണങ്ങളുമായി എത്തിയത്. പലരും വൈകാരികമായി പ്രതികരിച്ചപ്പോൾ മറ്റു ചിലർ മാതാപിതാക്കളെ നഷ്ടമായതിന്റെ വേദനയും പങ്കുവച്ചു.