മഞ്ചേശ്വരം ബഡാജെയിൽ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നു: എസ്.ഡി.പി.ഐ

0
195

കുമ്പള: മഞ്ചേശ്വരം ബ്ലോക്ക് ബഡാജെ ഡിവിഷനിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്കെതിരെ യു.ഡി.എഫ് കള്ളപ്രചാരണം നടത്തുന്നതായി എസ്.ഡി.പി.ഐ ബഡാജെ ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുൽ ഹമീദ് ആരോപിച്ചു. കുമ്പള പ്രസ്സ് ഫോറം ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തത്തിലാണ് ആരോപണം ഉന്നയിച്ചത്.

ഇവിടെ എസ്.ഡി.പി.ഐയെ മത്സരത്തിനിറക്കിയത് ബി.ജെ.പി ആണെന്നാണ് പ്രചരിപ്പിപ്പിക്കുന്നത്. ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പിച്ചത് കൊണ്ടാണ്. കഴിഞ്ഞ പ്രാവശ്യം ജയിച്ച മെമ്പർ പിന്നീട് ഈ പ്രദേശത്ത് ഒന്നും ചെയ്തിട്ടില്ല. ഇവിടെ എസ്.ഡി.പി.ഐയും എൽ.ഡി.എഫും നേർക്കുനേർ ആണ് മത്സരം.

പത്രസമ്മേളനത്തിൽ സ്ഥാനാർത്ഥിയെ കൂടാതെ എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രെട്ടറി മുബാറക്, അഷ്‌റഫ് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here