നാദാപുരം: വെള്ളൂര്‍ കലാപത്തില്‍ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകനെ ലീഗ് മത്സരിപ്പിക്കുന്നതായി ആരോപണം. അപകീര്‍ത്തിപ്പെടുത്തുന്നതായി കാണിച്ച് സ്ഥാനാര്‍ഥി പൊലീസില്‍ പരാതി നല്കി.
തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.
തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനില്‍ ഉമേഷ് ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. എതിര് സ്ഥാനാര്‍ഥി സി.പി.എമ്മിലെ എന്‍.എം. മനോജാണ്.
ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയില്ല. ഉമേഷിനെയാണ് ബിജെപിയും പിന്തുണക്കുന്നത്. 2015ല്‍ വെള്ളൂരില്‍ ഷിബിന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ഉമേഷും പ്രതിയാണെന്നാണ് ആരോപണം. എന്നാല്‍, ഇത് വ്യാജപ്രചരണമാണെന്ന് കാണിച്ച് ഉമേഷ് വളയം പൊലീസില്‍ പരാതി നല്കി.