ലഖ്‌നൗ: ദേശീയ പുഷ്പമായ താമര ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കുന്നത് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി.
രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പില്‍ മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ട്ടിയുടെ ലോഗോയായി ഉപയോഗിക്കാന്‍ അവരെ അനുവദിക്കരുതെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
താമര ഒരു ദേശീയ പുഷ്പം എന്ന നിലയ്ക്ക് വിവിധ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും ഇത് കാണാന്‍ സാധിക്കുന്നുണ്ട് ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍യും അതിന്റെ പ്രതീകമായി താമര ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇതുവഴി രാഷ്ട്രീയ പാര്‍ട്ടിക്ക് അനാവശ്യമായ നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ഗോരഖ്പൂര്‍ ജില്ലയിലെ കാളിശങ്കറാണ് പൊതുതാല്‍പര്യ ഹരജിയി സമര്‍പ്പിച്ചത്.